കിസ്സാന്‍ സഭ നിവേദനം നല്‍കി ;വനം വകുപ്പും കൃഷിക്കാരും തമ്മിലുള്ള തര്‍ക്കപരിഹരത്തിനായി യോഗം വിളിക്കാന്‍ തീരുമാനിച്ചു

രാജി ഇ ആർ -

കോതമംഗലം >>> കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വനം വകുപ്പും കര്‍ഷകരും തമ്മിലുള്ള തര്‍ക്കംപരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കിസാന്‍ സഭ സംസ്ഥാന കമ്മിറ്റിക്ക് എന്‍സിപി കോതമംഗലം ബ്ലോക്ക് കമ്മറ്റി നല്‍കിയ നിവേദനത്തില്‍ കോതമംഗലം മണ്ഡലത്തിലെ കര്‍ഷകരും വനം വകുപ്പും ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മലയോരമേഖലയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പാര്‍ട്ടി പ്രസിഡന്റ് പി സി ചാക്കോ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയും മലയോര അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തിലെ എം എല്‍ എ മാരുടെ യോഗം വിളിക്കാനുംവനം വകുപ്പ് ഉന്നത ജീവനക്കാരുടെ യോഗം കൂടി പരിഹാരനിര്‍ദേശം അറിയിക്കാനും നിര്‍ദേശം നല്‍കി.
നാഷണലിസ്റ്റ് കിസാന്‍ സഭ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സി.എ.ജോയി സ്റ്റെയ്റ്റ് കമ്മറ്റി മെമ്പര്‍ സെബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.