കോതമംഗലം ഈസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം ഈസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2021-22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ക്ലബ് വൈസ് പ്രസി. ജി. രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ലയണ്‍സ് സെക്കന്‍ഡ് വൈസ് ഡിക്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ ബീന രവികുമാര്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി ഉദ്ഘാടനം ചെയ്തു.

ലയണ്‍സിന്റെ പ്രോജക്ടുകളായ സ്ട്രീറ്റ് അംബ്രല്ലാ, ലെഡ് ദി ലൈറ്റ് എന്നിവയുടെ ഉദ്ഘാടനം റീജിയണ്‍ ചെയര്‍ പേഴ്‌സണ്‍ റോബിന്‍ സേവ്യര്‍ , സോണ്‍ ചെയര്‍ പേഴ്‌സണ്‍ പോള്‍ പി മാത്യു എന്നിവര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ കെ.വി മത്തായി ക്ലബ് ഡയറക്റ്ററി പ്രകാശനം ചെയ്തു.ജോര്‍ജ് എടപ്പാറ, ലൈജു ഫിലിപ്പ്, ലാലു ജോസ്, എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ബിനോയി മാലിപ്പാറ പ്രസിഡന്റ്, ഷാജു ആന്റണി സെക്രട്ടറി, അഡ്വ.ബിജുകുമാര്‍ ട്രഷറര്‍ എന്നിവര്‍ സ്ഥാനമേറ്റു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →