കോതമംഗലം പട്ടണത്തില്‍ പാപ്പക്കൂട്ടം ഇറങ്ങി

കോതമംഗലം>>ആഗോള സര്‍വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തില്‍ കോതമംഗലം പട്ടണത്തില്‍ കരോള്‍ റാലി സംഘടിപ്പിച്ചു.തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയില്‍ എത്തി തിരികെ ചെറിയ പള്ളിയില്‍ സമാപിച്ചു.ആന്റണി ജോണ്‍ എം എല്‍ എ കരോള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.പള്ളി വികാരി ഫാദര്‍ ജോസ് പരത്തു വയലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹവികാരിമാരായ ഫാദര്‍ എല്‍ദോസ് കാക്കനാട്ട്,ഫാദര്‍ ബിജു അരീക്കല്‍,ഫാദര്‍ ബേസില്‍,ഫാദര്‍ എല്‍ദോസ് കുമ്മംകോട്ടില്‍,ട്രസ്റ്റിമാരായ ബിനോയി മണ്ണഞ്ചേരി,സി ഐ ബേബി,മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എ ജി ജോര്‍ജ്,കെ വി തോമസ്,ഇ കെ സേവ്യര്‍,ബാബു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.റാലിയില്‍ നൂറു കണക്കിന് ക്രിസ്തുമസ് പാപ്പമാര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →