LOADING

Type to search

നേര്യമംഗലം ബോട്ട് ജെട്ടിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

Kerala News

കോതമംഗലം >>> കോതമംഗലത്തിന്റെ ടൂറിസം രംഗത്ത് വന്‍ വികസന സാധ്യത നല്‍കുന്ന നേര്യമംഗലം ബോട്ട് ജെട്ടിയുടെ നിര്‍മ്മാണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍എനിര്‍വ്വഹിച്ചു

.പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി എംകണ്ണന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയബിജു,വാര്‍ഡ് മെമ്പര്‍സൗമ്യശശി,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഷാജി മുഹമ്മദ്,കെ ഇ ജോയി,മനോജ് ഗോപി, ജോസ്‌കൂവള്ളൂര്‍,എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജുസിവി,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജു പി വര്‍ഗീസ്,അസിസ്റ്റന്റ് എഞ്ചിനീയര്‍ സജി പി എന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

.ബോട്ട് ജെട്ടി നിര്‍മ്മിക്കുവാന്‍ എം എല്‍ എ യുടെആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.നേര്യമംഗലം പാലത്തിനു സമീപം അപ്സ്ട്രീമില്‍ പുഴയുടെഇടതുകരയിലാണ് പുതിയ ബോട്ട് ജെട്ടിനിര്‍മ്മിക്കുന്നത്.മൂന്ന് ലെവല്‍ ലാന്റിങ്ങ് ഫ്‌ലോറോട് കൂടിയുള്ള ബോട്ട് ജെട്ടിയാണ് നിര്‍മ്മിക്കുന്നത്.കോതമംഗലത്തിന്റെ ടൂറിസം രംഗത്ത് വന്‍ വികസന സാധ്യതനല്കുന്നതാണ് പുതിയബോട്ട്‌ജെട്ടി.

ഭൂതത്താന്‍കെട്ട്,തട്ടേക്കാട്,കുട്ടമ്പുഴ,ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്ത് എത്തിച്ചേരുകയും,നേര്യമംഗലത്ത് നിന്നുംതിരികെ ഈ പ്രദേശങ്ങളിലേക്കും എത്തിച്ചേരാനുംജെട്ടിയുടെനിര്‍മ്മാണത്തോടെകഴിയും.മൂന്നാര്‍,തേക്കടി അടക്കമുള്ള ഇടുക്കിയിലെ വിവിധ ടൂറിസംകേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് കോതമംഗലത്ത് നിന്നും ഭൂതത്താന്‍കെട്ടില്‍ എത്തി അവിടെ നിന്നും ബോട്ട്മാര്‍ഗംകുട്ടമ്പുഴ,തട്ടേക്കാട്,ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തി അവിടെ നിന്നും വീണ്ടും വാഹനത്തില്‍മൂന്നാര്‍,തേക്കടി അടക്കമുള്ള ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകാന്‍ കഴിയുന്ന സാഹചര്യമുണ്ടാകും.

അതുപോലെ തന്നെ തിരിച്ചുംഇടുക്കിഭാഗത്ത് നിന്നും വരുന്നവര്‍ക്ക് നേര്യമംഗലത്ത് ഇറങ്ങിയാല്‍ അവിടെ നിന്ന്ഈപ്രദേശങ്ങളിലൂടെ ഭൂതത്താന്‍കെട്ടില്‍ ബോട്ടില്‍ ഇറങ്ങുകയും അവിടെ നിന്ന് മറ്റ് ടൂറിസംമേഖലകളിലേക്ക് യാത്ര ചെയ്യാന്‍ കൂടി സൗകര്യം ഈ പദ്ധതിപൂര്‍ത്തീകരിക്കുന്നതോടെഉണ്ടാകും.ഭാവിയില്‍ ടൂറിസം സര്‍ക്യൂട്ട് അടക്കം ലക്ഷ്യമിട്ടു കൊണ്ടാണ് നേര്യമംഗലത്ത് ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.