കോതമംഗലം നഗരസഭയേയും കവളങ്ങാട് പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തേക്കും പാലം നിര്‍മ്മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചു: ആന്റണി ജോണ്‍എംഎല്‍എ

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം >>> കോതമംഗലം നഗരസഭ യേയും കവളങ്ങാട് പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സെന്റ് ജോസഫ് ചര്‍ച്ച് റോഡില്‍ തേക്കും പാലം നിര്‍മ്മാണത്തിനും അപ്രോച്ച് റോഡിനുമായി 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.

എംഎല്‍എആസ്തിവികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. കോതമംഗലം മുന്‍സിപ്പാലിറ്റിയേയും കവളങ്ങാട് പാഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത പാലം.

പാലം നിര്‍മ്മിക്കുന്നതോടെ കോതമംഗലം മുന്‍സിപ്പാലിറ്റിയിലും കവളങ്ങാട് പഞ്ചായത്തിലും ഉള്ളവര്‍ക്ക് എളുപ്പത്തില്‍ എന്‍ എച്ചി ലേക്ക് എത്തിച്ചേരുവാന്‍ കഴിയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →