കോതമംഗലം >>കോതമംഗലത്ത് കോവീഡ് ഫസ്റ്റ് ലൈന്‍ ട്രിറ്റ്മെന്റ് സെന്റര്‍ അനുവദിക്കണമെന്ന് എഐവൈഎഫ് കോതമംഗലം നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. താലൂക്കില്‍ ദിനംപ്രതി നൂറ് കണക്കിനു കോവീഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളില്‍ പലവര്ക്കും ഹോം ക്വാറന്റൈനില്‍ നില്ക്കാന് ആവിശ്യമായ സൗകരങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്.
ആദിവാസികള്‍ അടക്കമുള്ള രോഗികള്‍ക്ക് പ്രയാസങ്ങള്‍ നേരിടുന്നതിനാല്‍ അടിയന്തിരമായി ഇടപെട്ടു കുടുതല്‍ എഫ് എല്‍ ടി എസ് സ്ഥാപിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ഷെഫീന്‍ മുഹമ്മദ് അദ്ധ്യക്ഷനായ യോഗത്തില്‍ മണ്ഡലം സെക്രട്ടറി എന്‍ യൂ നാസര്‍, സീറോ ശിവറാം , നിധിന് കുര്യന് , രെജീഷ് എന്നിവര്‍ സംസാരിച്ചു.
Follow us on