കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

കോതമംഗലം >> കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് പുതിയ നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്.

പുതിയ കെട്ടിടത്തില്‍ മൂന്നു നിലകളിലായി ക്യാഷ്വാലിറ്റി,ഡോക്ടേഴ്‌സ് റൂം,നഴ്‌സിങ്ങ് റൂം,മിനി ഓപ്പറേഷന്‍ തിയറ്റര്‍,എക്‌സറേ റൂം,ഡയാലിസിസ് റൂം,സ്റ്റോര്‍ റൂം,വാഷിങ്ങ് റൂം,റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ്,ഹാള്‍,പോലീസ് എയ്ഡ് പോസ്റ്റ്,ടോയ്‌ലറ്റുകള്‍ എന്നിവ അടങ്ങുന്നതാണ് ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്ക്.ആന്റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി,സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ വി തോമസ്,കെ എ നൗഷാദ്,ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എന്‍ യു അഞ്ജലി പി ഡബ്ല്യു ഡി ബില്‍ഡിങ്ങ്‌സ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആന്‍ഡ്രൂ ഫെര്‍ണാന്‍സ് ടോം എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →