കോതമംഗലം മണ്ഡലത്തില്‍ 292 പേര്‍ക്കായി 59 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചു – ആന്റണി ജോണ്‍ എംഎല്‍എ.

കോതമംഗലം>>കോതമംഗലം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയില്‍ നിന്നുമായി 292 പേര്‍ക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായമായി 218 പേര്‍ക്കായി 45 ലക്ഷം രൂപയും,പട്ടികജാതി/വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സാ ധന സഹായമായി 74പേര്‍ക്ക് 14 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.ചികിത്സ ധന സഹായത്തിന് അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും.മുഖ്യമന്ത്രിയുടെയും പട്ടികജാതി/വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ എംഎല്‍എ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആന്റണി ജോണ്‍ എംഎല്‍എഅറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →