കൂവപ്പടി ബ്ലോക്ക് ക്ഷീരസംഗമം..

-

കോതമംഗലം>>കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് ക്ഷീരവികസന ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു. അശമന്നൂര്‍ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച ക്ഷീര സംഗമത്തില്‍ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ അധ്യക്ഷത വഹിച്ചു. .

എംപി ബെന്നി ബഹനാന്‍ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു. ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന കന്നുകാലി പ്രദര്‍ശനത്തില്‍ വിജയിച്ച ഉരുക്കളെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പട്ടം ചാര്‍ത്തി ആദരിച്ചു. അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വര്‍ഗീസ്, മനോജ് മൂത്തേടന്‍, ശാരദാ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ എം സലിം, സിജെ ബാബു, ലതാഞ്ജലി മുരുകന്‍, എ റ്റി അജിത് കുമാര്‍, പി ആര്‍ നാരായണന്‍ നായര്‍, ഡെയ്‌സി ജെയിംസ്, രാജേഷ് എം കെ, ഷോജാ റോയ്, അംബിക മുരളീധരന്‍, ബീന ഗോപിനാഥ്, ഡെപ്യൂട്ടി ക്ഷീര വികസന ഓഫീസര്‍ ബിന്ദു മോന്‍, പഞ്ചായത്ത് അംഗങ്ങളായ ജോബി ഐസക്, ചിത്ര ചന്ദ്രന്‍, സുബി ഷാജി, സുബൈദ പരീത്, ജമാല്‍ പികെ, രഘുകുമാര്‍, കെ കെ മോഹനന്‍, സരിത ഉണ്ണികൃഷ്ണന്‍, ലത രാമചന്ദ്രന്‍, ഗീതാ രാജീവ്, ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ റഫീന ബീവി, സംഘം പ്രസിഡന്റ് ബിജു കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →