കൂവപ്പടി മാരിയമ്മന്‍ കോവിലില്‍ അമ്മന്‍കുട മഹോത്സവം ഇന്നാരംഭിയ്ക്കും

-

പെരുമ്പാവൂര്‍>> കൂവപ്പടി മദ്രാസ് കവലയില്‍ യില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് കുടിയേറി
പ്പാര്‍ത്ത വാണിക-വൈശ്യ സമുദായത്തിന്റെ പരമ്പരാഗത ആരാധനാ
കേന്ദ്രമായ മാരിയമ്മന്‍ കോവിലിലെ അമ്മന്‍കുട മഹോത്സവം ജനുവരി 3ന് ആരംഭിയ്ക്കും. തിങ്കളാഴ്ച രാവിലെ അഞ്ചുമണിയ്ക്ക് നടതുറപ്പും നിര്‍മ്മാല്യദര്‍ശനവും. 5.15ന് അഭിഷേകം, 6ന് ഗണപതിഹോമം, വിശേഷാല്‍ പൂജ, ഉഷഃപ്പൂജ. വൈകിട്ട് 6ന് കൊടിയേറ്റ്, 6.30ന് ദീപാരാധന തുടര്‍ന്ന് കുങ്കുമാഭിഷേകം. 7ന് ക്ഷേത്രസന്നി ധിയില്‍ കരകം നിറയ്ക്കല്‍, തുടര്‍ന്ന് അഗ്‌നികരകവുമായി പുറപ്പെടുന്ന സംഘത്തിന്റെ ഊരുചുറ്റലും പറയെടുപ്പും. രാത്രി 12ന് കുടി അഴൈപ്പ്. ചൊവ്വാഴ്ച പതിവ് ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് 7.30ന് കൂടാലപ്പാട് സിദ്ധാശ്രമം ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും സത്യകരകം നിറച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുറ്റുവട്ടപ്രദേശങ്ങളില്‍ ഊരുചുറ്റി, പറയെടുത്ത് അമ്മന്‍ സന്നിധിയില്‍ എത്തിച്ചേരും. രാത്രി 10ന് അഗ്‌നിപ്രവേശം, 12ന് പൊങ്കല്‍,12.30ന് മാവിളക്ക് എതിരേല്പ്, പുലര്‍ച്ചെ ഒരു മണിയ്ക്ക് ഗുരുതി എന്നിവയുണ്ടാകും. സമാപനദിവസമായ ജനുവരി 5ന് രാവിലെ പ്രധാന ചടങ്ങായ മഞ്ഞള്‍ നീരാട്ട്, തുടര്‍ന്ന് കൂവപ്പടി പുല്ലംവേലിക്കാവില്‍ കരകം
ചൊരിഞ്ഞ് സമാപനം.

കൂവപ്പടി മദ്രാസ് കവലയ്ക്ക് സമീപമുള്ള മാരിയമ്മന്‍ കോവില്‍

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →