
പെരുമ്പാവൂര്‍>>>കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ച് 6 ഇനം ഫലവൃക്ഷ തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന്റെ അശമന്നൂര്‍ പഞ്ചായത്ത് തല വിതരണം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍ എം സലിം ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് 125 അടക്കുന്നവര്‍ക്കാണ് തൈകള്‍ ലഭിക്കുക. 6 എണ്ണത്തിന് 500 രൂപ വിലയുള്ള തൈകളാണ് 75 ശതമാനം സബ്സിഡി കഴിച്ച് ബാക്കി 125 രൂപ നിരക്കില്‍ ലഭിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതാഞ്ജലി മുരുകന്, ഗ്രാമപഞ്ചാത്ത് മെമ്പര്‍മാരായ അഡ്വ ചിത്ര ചന്ദ്രന്,പി കെ ജമാല്‍, കൃഷി ഓഫീസര്‍ സൗമ്യ സണ്ണി, കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, തുടങ്ങിയവര്‍ സംബന്ധിച്ചു

.
Follow us on