
കൂവപ്പടി>>കൂവപ്പടി മാരിയമ്മന്‍ കോവിലിന്റെ
കാര്യദര്‍ശിയും മുഖ്യാചാര്യനുമായ മദ്രാസ് കവല
ഗോപനിവാസില്‍ കെ.ആര്. ഗോപാലകൃഷ്ണന്
(67) അന്തരിച്ചു. ശാന്തായാണ് ഭാര്യ. ഗോപകുമാര്‍,
ശരത്കുമാര് എന്നിവരാണ് മക്കള്‍. സംസ്കാരം
ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍ നടക്കും.
കൂവപ്പടി സമന്വയ റെസിഡന്റ്സ് അസ്സോസിയേഷന്
അംഗമാണ്. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണ
ത്തില്‍ കൂവപ്പടി സമന്വയ റെസിഡന്റ്സ് അസ്സോസി
യേഷന്‍ ഭാരവാഹികളും കൂവപ്പടി സാന്ദ്രാനന്ദം
സത്സംഗസമിതി അംഗങ്ങളും അനുശോചനം
രേഖപ്പെടുത്തി.