Type to search

കൂറയുടെ വ്യാജപതിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും നിരീക്ഷണത്തില്‍

News

കൊച്ചി>>>മലയാളചലച്ചിത്രം കൂറയുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനിലും ടെലഗ്രാം ഗ്രൂപ്പുകളിലും യൂട്യുബിലും പ്രചരിപ്പിച്ചവര്‍ പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും നിരീക്ഷണത്തില്‍. ഇന്നലെ രാത്രി മുതലാണ് ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്.

നിലവില്‍ ഈ ചാനലുകളില്‍ സിനിമ നീക്കം ചെയ്തു വരികയാണ്. സിനിമ ഡൌണ്‍ലോഡ് ചെയ്യുന്നവരും, ഷെയര്‍ ചെയ്യുന്നവര്‍ക്കും നേരെ കര്‍ശനമായ നടപടി ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് ജോജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷണം ആരംഭിച്ചത്.
യൂട്യൂബ് ചാനലുകളില്‍ വീഡിയോ അപ്ലോഡ് ചെയ്ത രണ്ടു പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. വാട്‌സപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ ലിങ്ക് ഷെയര്‍ ചെയ്യപ്പെട്ടാല്‍ അഡ്മിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാവും. ഒ.ടി.ടി പ്ലാറ്റഫോമുകളായ നീസ്ട്രീമിലും സെയ്‌ന പ്ലേയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.