കൊല്ലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം; വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

രാജി ഇ ആർ -

കൊല്ലം>>>കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്താന്‍ ശ്രമിച്ച വധുവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം അമ്മച്ചി വീട് ജംഗ്ഷനിലാണ് സംഭവം. ഇവിടുത്തെ ഓഡിറ്റോറിയത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ വച്ച് വിവാഹം നടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്.

ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവാഹത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടത്.

വിവാഹത്തിന് വന്ന ആള്‍ക്കാരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഐപിസി, ദുരന്തനിവാരണ നിയമം, കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.