
കൊല്ലം >>>പരവൂരിലെ സദാചാര പൊലീസ് ആക്രമണം. ആശുപത്രിയില്‍ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. പ്രതിക്കായി അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകന് സാലുവും പറഞ്ഞു. കമ്ബി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകര്‍ത്തു. മകന് സാലുവിന്റെ കൈയില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു.
പരവൂര്‍ ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഇതുവരെയും കണ്ടെത്താനായില്ല. പ്രതി ഒളിവിലെന്ന് പൊലീസ് പറഞ്ഞു.
മര്‍ദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസില്‍ കുടുക്കാനും പ്രതി ശ്രമിച്ചു.തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്.

Follow us on