കൊല്ലത്ത് വിഷവാതകം ശ്വസിച്ച് കിണറിനുള്ളില്‍ കുടുങ്ങിയ 4 പേരും മരിച്ചു

ന്യൂസ് ഡെസ്ക്ക് -

കൊല്ലം കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ നിര്‍മാണത്തിലിരുന്ന കിണറിനുള്ളില്‍ കുടുങ്ങി 4 പേരും മരിച്ചു. നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം. കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറില്‍ കുടങ്ങിയത്. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു .കിണറിനുള്ളിലെ ഓക്‌സിജന്റെ അഭാവം ആണ് മരണകാരണം
എന്നാണ് പ്രാഥമിക നിഗമനം .നൂറടിയോളം താഴ്ച്ചയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →