LOADING

Type to search

കൊല്ലത്ത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി പ്രവാസിയെ ഭീഷണിപ്പെടുത്തിയതായി പരാതി

Latest News Local News News

കൊല്ലം>>>കൊല്ലത്ത് പ്രവാസിയെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് അമേരിക്കന്‍ മലയാളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടത്തില്‍ കൊടി കുത്തുമെന്നായിരുന്നു ഭീഷണി. പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബിജു ഭീഷണി മുഴക്കിയത്.

അമേരിക്കയില്‍ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ഷഹിയും ഭാര്യ ഷൈനിയുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പാര്‍ട്ടി നേതാവും കൃഷി ഓഫീസറും ചേര്‍ന്ന് പുതിയ കണ്‍വെന്‍ഷന്‍ സെന്ററിന് തടസം സൃഷ്ടിക്കുന്നു. സ്ഥാപനത്തോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ല എന്ന് ബിജു പറഞ്ഞു എന്നും പരാതിയില്‍ പറയുന്നു.

അമേരിക്കന്‍ മലയാളിയായ ഷഹി വിജയന്റെ സഹോദരന്റെ മകനുമായാണ് ബിജു ഫോണില്‍ സംസാരിച്ചിരിക്കുന്നത്. സിപിഐഎം ചവറ എല്‍സി മെമ്പര്‍ എന്ന് പരിചയപ്പെടുത്തിയാണ് ബിജുവിന്റെ ഫോണ്‍ കോള്‍ ആരംഭിക്കുന്നത്.

ശ്രീകുമാര്‍ മന്ദിരത്തിനായി 10000 രൂപയുടെ പിരിവ് എഴുതിയിട്ടിട്ട് രണ്ട് വര്‍ഷമായി. നിങ്ങള്‍ വരുമ്‌ബോഴൊക്കെ കളിയാക്കി വിടുകയാണെന്ന് ബിജു ഫോണ്‍ കോളില്‍ പറയുന്നു. ഇനി പിരിവ് വേണ്ട.

ഓഡിറ്റോറിയം നില്‍ക്കുന്ന 72 സെന്റ് വസ്തു അല്ലാതെ ബാക്കി സ്ഥലത്ത് ഒരു ലോഡ് മണ്ണ് പോലും ഇടില്ല. നാളെ രാവിലെ അവിടെ കൊടുകുത്താന്‍ പോവുകയാണ്. നാളെ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും തഹസില്‍ദാറും അവിടെ വരും എന്നാണ് ഫോണ്‍ കോള്‍.

ഏകദേശം 10 കോടി രൂപയിലധികം മുതല്‍മുടക്കിലാണ് ചവറ മുഖംമൂടി ജംഗ്ഷനില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണികഴിപ്പിച്ചിരിക്കുന്നത്. നേരത്തെ പിരിവുമായി സമീപിച്ച രാഷ്ട്രീയ പാര്‍ട്ടികളെയൊക്കെ തങ്ങള്‍ സഹായിച്ചിരുന്നു എന്നും ഇത് മറന്നുപോയതാണെന്നും പരാതിയില്‍ പറയുന്നു. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.