കേരളാ പൊലീസിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കൊല്ലം>> കേരളാ പൊലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ആലപ്പുഴയിലെ എസ്ഡിപിഐ – ബിജെപി കൊലപാതകങ്ങളിലാണ് പൊലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. കൊലപാതകം നടത്തിയവര്‍ പൊലീസിനെ കുറ്റം പറയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് എന്ത് പിഴച്ചു? വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കൊല്ലത്ത് സിപിഎം സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്. ആര്‍എസ്എസിന്റെ ആഭ്യന്തര ശത്രുക്കള്‍ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണ്. അവര്‍ സ്വപ്നം കാണുന്നത് ഇവര്‍ മൂന്നുകൂട്ടരും ഇല്ലാത്ത ഇന്ത്യയാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണ്. ക്രിസ്മസ് ദിവസം ഇന്ത്യയില്‍ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെട്ടു. രാജ്യത്തിന്റെ 12 സംസ്ഥാനങ്ങളിലാണ് അക്രമമുണ്ടായത്. ഇത് ആര്‍എസ്എസ് ആസൂത്രണം ചെയതതാണ്. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ കഴിയാത്ത ബിജെപി രാജ്യം ഭരിക്കുന്നു.

പെട്രോള്‍ – ഡീസല്‍ പാചകവാതക വില ദിവസംതോറും വര്‍ദ്ധിക്കുന്ന രാജ്യം ഇന്ത്യ അല്ലാതെ മറ്റേതെങ്കിലും ഉണ്ടോ? കോര്‍പ്പറേറ്റുകളെ രാജ്യം ഭരിക്കാന്‍ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകം ചുറ്റുന്നു. പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →