കോടിയേരിയുടെ വാദം തള്ളി മഹാരാഷ്ട്ര സിപിഎം, ‘നഷ്ടപരിഹാരമല്ല പ്രശ്‌നം’

മുംബൈ: കെ റെയില്‍ വിവാദം ചൂടുപിടിക്കുന്നതിനിടെ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി സിപിഎം മഹാരാഷ്ട്രാ ഘടകം. നഷ്ടപരിഹാരമല്ല പ്രശ്‌നമെന്ന് കേന്ദ്ര കമ്മറ്റി അംഗം അശോക് ധാവ്‌ലെ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ ഭൂമി വിട്ട് നല്‍കില്ല. പദ്ധതി വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പരിസ്ഥിതിയെ നശിപ്പിക്കാന്‍ അനുവദിക്കില്ല. വന്‍കിട പദ്ധതികള്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം മാനദണ്ഡമാകണമെന്നും അശോക് ധാവ്‌ലെ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →