LOADING

Type to search

‘കൊടിസുനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നു’; കെ സുധാകരന്‍

Latest News Local News News

തിരുവനന്തപുരം>>> സംസ്ഥാന സര്‍ക്കാര്‍ കൊടി സുനിയെപ്പോലുള്ളവര്‍ക്ക് വേണ്ടി ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണെന്നും സര്‍ക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. ജയിലില്‍ കയറിയ കാലം മുതല്‍ കൊടിസുനിക്ക് സുഖവാസമാണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. വിവാദം അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ പറയാനുള്ള മര്യാദ മുഖ്യമന്ത്രി കാണിച്ചിട്ടില്ലെന്നും അത്തരമൊരു മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വിലപിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അനവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങല്‍ കൈവിട്ടു പോകുന്നതിന് മുന്‍പ് അതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

ഈ സര്‍ക്കാരിന്റെ സ്ഥാനത്ത് മറ്റേത് സര്‍ക്കാരായിരുന്നെങ്കില്‍ മതസൗഹാര്‍ദ സമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ സംസാരിച്ച് മതസൗഹാര്‍ദം സംരക്ഷിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ സതപിക്കുക എന്നത് മാത്രമേ നിവൃത്തിയുള്ളൂവെന്ന് കെ സുധാകരന്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.