LOADING

Type to search

കോടനാട് പോലിസ് കൈകോര്‍ത്തു, സതീശന് വീടൊരുങ്ങുന്നു

Latest News Local News News

പെരുമ്പാവൂര്‍>>>കോടനാട് പോലിസ് കൈകോര്‍ത്തു, സതീശന് വീടൊരുങ്ങുന്നു. രോഗബാധിതനായ കുറിച്ചിലക്കോട് സ്വദേശി സതീശന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അടച്ചുറപ്പുള്ള ഒരു വീട്. അസുഖംമൂലം ജോലിക്കു പോകാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് അവസ്ഥയറിഞ്ഞ് സതീശന്റെ ആഗ്രഹം സാധിക്കാന്‍ കോടനാട് എസ്.എച്ച്. ഒ സജി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ പോലീസ് മുമ്പോട്ടു വന്നത്.

അദ്ദേഹം ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എസ്.പി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതോടെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആദ്യ ശില പാകി. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കാണ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാല്‍, എസ്.എച്ച്.ഒ സജി മാര്‍ക്കോസ്, വാര്‍ഡ് മെമ്പര്‍മാരായ മായ കൃഷ്ണകുമാര്‍, ബിന്ദു കൃഷ്ണകുമാര്‍, ഒ.ഡി.അനില്‍, വിപിന്‍ കോട്ടക്കുടി, ഷിജോ, റിജോ ജോസഫ്, പോലിസുദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി. എഴുന്നൂറു ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന വീട് മൂന്നു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.