Type to search

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്; തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് തുടങ്ങും

Latest News Local News News

തിരുവനന്തപുരം>>>കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കവര്‍ച്ചാ പണത്തിലെ ബാക്കി 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി 22 പ്രതികളെയും ഘട്ടം ഘട്ടമായി ചോദ്യം ചെയ്യും. പണം തട്ടിയെടുക്കാനും ഒളിപ്പിക്കാനും നേരിട്ട് പങ്കാളികളായ 22 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ബി.ജെ.പി നേതാക്കളെ പ്രതി ചേര്‍ത്തിട്ടില്ല.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കം 19 നേതാക്കള്‍ കേസിലെ സാക്ഷികളാണ്. ജൂലായ് 23 നായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.