കിഴക്കമ്പലത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെ ഏറ്റുമുട്ടല്‍; സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ,തൊഴിലാളികള്‍ അറസ്റ്റില്‍

-


കോലഞ്ചേരി>>കിഴക്കമ്പലംചൂരക്കോട് ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്നലെ രാത്രി ക്യാമ്പില്‍ തമ്മില്‍ ഏറ്റുമുട്ടി . സംഭവമറിഞ്ഞെത്തിയ പൊലീസിനു നേരെയും തൊഴിലാളികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. കല്ലേറില്‍ കന്നത്തുനാട് സി ഐ വി.ടി ഷാജനുള്‍പ്പടെ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുന്നത്ത്‌നാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികള്‍ കത്തിച്ചു.സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു. ഇന്നലെ രാത്രി വൈകിയാണ് സംഘര്‍ഷം ഉടലെടുത്തത്.അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം,കിറ്റക്‌സ് കമ്പനിയില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ആക്രമണം അഴിച്ചുവിട്ടത്. ക്രിസ്തുമസ് കരോളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ തടയാനെത്തിയ പൊലീസിന്റെ സംഘത്തെ ആക്രമിക്കുകയുമായിരുന്നു.

സ്ഥലത്ത് തര്‍ക്കം നടക്കുന്നതായി വിവരം കിട്ടിയാണ് രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം എത്തിയത്. 500 ഓളം പേരാണ് സ്ഥലത്തുള്ളതെന്ന് വ്യക്തമായതോടെ ഇന്‍സ്‌പെക്ടറെ വിവരം അറിയിച്ചു. ഇതോടെ സിഐയും സ്ഥലത്തെത്തി. എന്നാല്‍ ഇതോടെ അതുവരെയും തമ്മിലടിച്ച തൊഴിലാളികള്‍ ആക്രമണം പൊലീസിന് നേരെ ആയി. കല്ലേറിലാണ് പൊലീസുകാര്‍ക്ക പരിക്കേറ്റത്.

തലക്ക് അടക്കം പരിക്കേറ്റ സിഐ ഉള്‍പ്പെടേയുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാര്‍ എത്തിയാണ് പൊലീസുകാരെ ആക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഒരു തകര്‍ന്ന വണ്ടിയിലാണ് സിഐയെയും പൊലീസുകാരെയും കൊണ്ടുപോയത്.

കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. സംഭവത്തില്‍ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.

‘എറണാകുളം കിഴക്കന്പലത്ത് തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിനെ കിറ്റെക്‌സിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. രണ്ട് പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത് കത്തിച്ചു. സംഘര്‍ഷത്തില്‍ സിഐ അടക്കം അഞ്ചുപേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതിഥിതൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ആദ്യം കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസ് വെഹിക്കിളും, പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു വാഹനവും സ്ഥലത്തേക്ക് എത്തി. എന്നാല്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. 500 ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നത്. സമഗ്രമായ അന്വേഷണം നടക്കുന്നതായും എസ്പി വിദശീകരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →