അതിഥി തൊഴിലാളികള്‍ സംസ്ഥാനത്ത് ബാധ്യതയാകുമോ???

-

കൊച്ചി>>അന്യസംസ്ഥാനത്തു നിന്ന് തൊഴില്‍ തേടിയെത്തിയ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് സ്‌നേഹത്തോടെ വിളിച്ച നാടാണ് കേരളം.എന്നാല്‍ ഇന്നലെ ഒരു ദിവസം കൊണ്ട് സംസ്ഥാനം കാണാത്ത രീതിയിലുള്ള അക്രമമാണ് കിറ്റക്‌സ് കമ്പനിയുടെ തൊഴിലാളികള്‍ നടത്തിയത്.

കിഴക്കമ്പലത്ത് കിറ്റെക്‌സില്‍ ജോലി ചെയ്യുന്ന അതിഥിതൊഴിലാളികളായിരുന്നു കൊലവിളിയുമായി ഇന്നലെ രാത്രി മുഴുവന്‍ അഴിഞ്ഞാട്ടം നടത്തിയത്.വിവരം അറിഞ്ഞെത്തിയ സിഐ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്കും ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റു.
ഇന്നലെ രാത്രിയിലായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം.പോലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും വരെ ചെയ്തു.മദ്യപിച്ച് കഴിഞ്ഞപ്പോള്‍ സ്വന്തം നാടെന്ന ചിന്തയിലായിരിക്കാം. പൊലീസിനെയും ജീപ്പിനെയും ആക്രമിച്ചത്.

ഉദ്യോഗസ്ഥരെ ജീപ്പിനുള്ളില്‍ കത്തിക്കാനായിരുന്നു ശ്രമം.കൂടുതല്‍ പോലീസ് എത്തിയതു കൊണ്ട് മാത്രം അവര്‍ രക്ഷപെട്ടു.കുറെ നാളായി കിറ്റക്‌സിന്റെ തൊഴിലാളികള്‍ ഇവിടെ അഴിഞ്ഞാടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.നാട്ടുകാര്‍ക്ക് പോലും ഭയമാണ് കിറ്റെക്‌സിലെ തൊഴിലാളികളെ
സകല സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന കിറ്റക്‌സ് മുതലാളിയുടെ തൊഴിലാളികളാണ് ഇവര്‍.അതിനാല്‍ത്തന്നെ ഇന്നലത്തെ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യെമെന്നാണ് നാട്ടുകാരും ജനങ്ങളും പറയുന്നത്.

ഈ തെമ്മാടിക്കൂട്ടങ്ങളെക്കുറിച്ച് ലഭിക്കുന്നുണ്ടെങ്കിലും മുതലാളി സര്‍ക്കാരിനെതിരെ നിരന്തരം പത്രസമ്മേളന നാടകങ്ങള്‍ നടത്തി കേരളത്തിനെ അന്തര്‍ദേശീയ തലത്തില്‍ അപമാനിക്കാനായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നത്.തന്റെ തൊഴിലാളികള്‍ അതും അന്യ സംസ്ഥാനത്തുനിന്നുള്ളവര്‍ നാട്ടില്‍ തെമ്മാടിത്തരങ്ങള്‍ കാട്ടിക്കൂട്ടിയപ്പോള്‍ നിയന്ത്രിക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്..??
കുന്നത്തുനാട് സിഐ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷിച്ചത് നാട്ടുകാരാണ്.
മയക്കുമരുന്നുകളുടെ കേന്ദ്രങ്ങളാണ് കിഴക്കമ്പലം കിറ്റക്‌സ് തൊഴിലാളി താവളങ്ങള്‍ എന്ന് വ്യാപക പരാതിയുണ്ട്. ഇന്നലത്തെ അഴിഞ്ഞാട്ടവും മയക്കുമരുന്ന് ലഹരിയിലാണന്ന് പോലീസ് പറയുന്നു.
തീര്‍ച്ചയായും ഈ തൊഴിലാളികള്‍ക്ക് മുതലാളിമാരുടെയും തലപ്പത്തുള്ളവരുടെയും പിന്തുണ ഇല്ലാതെ ഇങ്ങനെ അഴിഞ്ഞാടാന്‍ കഴിയില്ല.
മുതലാളിത്വത്തിന്റെ ദുഷ്‌ചെയ്തികള്‍ക്ക് കുടപിടിക്കാത്ത കേരളത്തെ ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ നാണം കെടുത്താന്‍ ശ്രമിച്ച കിറ്റെക്‌സ് ഉടമ സാബു ജേക്കബ്ബിന്റെ ഒത്താശയോടെയാണ് അയാളുടെ തൊഴിലാളികള്‍ അഴിഞ്ഞാടിയതെന്ന് പരമമായ സത്യമാണ്. പക്ഷേ ആരും ഒന്നും പറയില്ല. ഭരണപക്ഷമാണെങ്കിലും പ്രതിപക്ഷമാണെങ്കിലും. എല്ലാവരും മൗനവൃതത്തിലാണ്.

ശക്തമായ പോലീസും സര്‍ക്കാര്‍ സംവിധാനവും ഉള്ള നാടാണ് കേരളം….കൃത്യമായ പോലീസ് നടപടിയിലൂടെ കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണം..ഇല്ലെങ്കില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസുകാരെ നാളെ കൊലപ്പെടുത്തുന്ന കാഴ്ചയും കേരളം കാണേണ്ടി വരും.മറിച്ചായാല്‍ ഈ പരാക്രമങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →