കിറ്റ് മാത്രം പോരാ ജനങ്ങൾക്ക് കാശും നൽകണമെന്ന് കുഞ്ഞാലിക്കുട്ടി; സഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

രാജി ഇ ആർ -

തിരുവനന്തപുരം>>> കൊവിഡ് ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് കിറ്റ് മാത്രം പോരാ കാശും നൽകണമെന്ന് മുസ്ളീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വരുമാനം നിലച്ച ഈ കാലത്ത് ഓരോ റേഷൻകാർഡുടമയ്ക്കും 5000 രൂപയെങ്കിലും കൈയിലെത്താനുളള സംവിധാനം സർക്കാർ ചെയ്യണമെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടു. എല്ലാ മേഖലകളിലും ആത്മഹത്യകൾ നടക്കുന്നു. ഇടത്തേ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് നൽകുന്ന സമീപനമാണ് സർക്കാരിനെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ലോകമാകെ കോവിഡ് പ്രതിരോധത്തിന് ഒരു സംവിധാനമുണ്ടായപ്പോൾ കേരളം അതിൽ പരാജയപ്പെട്ടു.

എന്നാൽ സംസ്ഥാനത്തെ സാമ്ബത്തിക സ്ഥിതി പരിതാപകരമാണെന്നും പഞ്ചാബ് പോലെയുളള സംസ്ഥാനങ്ങളിൽ ശമ്ബളം തന്നെ സർക്കാർ ജീവനക്കാർക്ക് മുടങ്ങി എന്നാൽ കേരളത്തിൽ ഇക്കാലത്ത് 85 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായി കിറ്റ് നൽകിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകി. അടിയന്തര പ്രമേയത്തിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്.