Type to search

പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍; സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന്

Latest News Local News News

ഹരിയാന>>>ഹരിയാനയിലെ കര്‍ണാലില്‍ സമര പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ഇന്ന് ചേരും. ദീര്‍ഘകാല സമരത്തിലേക്ക് പോകുന്ന കാര്യത്തില്‍ യോഗം ഇന്ന് തീരുമാനാമെടുക്കും. കര്‍ഷകരും ഭരണകൂടവും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടാകും.

കര്‍ണാലില്‍ പൊലീസിന്റെ ലാത്തിയടിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കരുത്താര്‍ജ്ജിച്ച് കര്‍ഷകര്‍ രാപകല്‍ മിനി സെക്രട്ടറിയറ്റ് ഉപരോധം നടത്തുകയാണ്. മറ്റു ജില്ലകളില്‍നിന്നും സമീപ സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാലിലേക്ക് കര്‍ഷകപ്രവാഹമാണ് . ഇതോടെ സമരം ഒത്തുതീര്‍ക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും കര്‍ഷകനേതാക്കളുമായി ആശയവിനിമയം നടത്തി. കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുക, കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

ഇതിനിടെ കര്‍ഷക സംഘടന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ദ്വിദിന യോഗത്തിന് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തുടക്കമായി. കര്‍ഷക സമരത്തിന്റെ ഭാഗമായി ഈ മാസം 27ന് നടക്കാനിരിക്കുന്ന ഭാരത് ബന്ദ് വിജയകരമാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്നു.

27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.