വയനാട് നടന്നത് ക്വട്ടേഷന്‍ തലവന്മാരുടെ ആഘോഷം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

-

വയനാട്>>വയനാട് റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയെ പറ്റിയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. നടന്നത് ക്വട്ടേഷന്‍ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. പൊലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി പൊലീസ് റിസോര്‍ട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു താമസം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെയൊക്കെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി പെരുമ്പാവൂര്‍ അനസും സ്ഥലത്തെത്തിയിരുന്നു.

വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയിലായിരുന്നു. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനാണ് ഇവര്‍ ഒത്തുകൂടിയതെന്നും പിടിയിലായത് ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും പൊലീസ് അറിയിച്ചു.

ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി മരുന്ന് പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസ് നടപടി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →