വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

-

കോതമംഗലം>>ക്രിസ്മസ് ദിനത്തില്‍ വീട്ടില്‍ക്കയറി വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കുട്ടംപുഴ ആനന്ദന്‍കുടി പുത്തന്‍ വീട്ടില്‍ കിരണ്‍ (കണ്ണന്‍ 32) നെയാണ് കുട്ടംപുഴ പോലീസ് അറസറ്റ് ചെയ്തത്. സംഭവശേഷം ഇയാള്‍ ഉള്‍വനത്തിലും മറ്റു സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍ എ.എസ്.ഐമാരായ മുഹമ്മദ് കുഞ്ഞ്, അനില്‍കുമാര്‍, എസ്.സി.പി.ഒ മാരായ മുഹമ്മദ് റഷീദ്, ജയന്‍ തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →