തിരുവനന്തപുരം>>>വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയിന്മേല് വാദം പൂര്‍ത്തിയായി.ഹൈക്കോടതി ഈ മാസം 10 ന് വിധി പറയും. കേസ് അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനിയും തടവില്‍ പാര്‍പ്പിക്കേണ്ടതില്ലെന്ന് പ്രതിഭാഗം വാദിച്ചു.
കഴിഞ്ഞ 105 ദിവസം ആയി ജയിലിലാണ്. തന്നെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയെന്നും , സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോലും അല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നുമായിരുന്നു കിരണ്‍കുമാറിന്റെ വാദം.
എന്നാല്‍ ജാമ്യാപേക്ഷയെ കേസില്‍ ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ എതിര്‍ത്തു. പ്രതിക്കെതിരെ മൊഴികളും ഡോക്യുമെന്ററി തെളിവുകളും ഉണ്ട് എന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
Follow us on