
തിരുവനന്തപുരം>>> നിലമേല്‍ സ്വദേശി വിസ്മയ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് സര്‍വീസ് റൂള്‍ അനുസരിച്ചാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു.
സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കുന്നതിനുള്ള കാരണം ബോധിപ്പിക്കാന്‍ കുറച്ചുകൂടി സമയം നല്‍കണമെന്നും പൊലീസ് കേസ് നിലനില്‍ക്കുന്നതിനാല്‍ നടപടി എടുക്കരുതെന്നും കിരണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ലെന്നും കിരണിന്റെ വിശദീകരണം നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Follow us on