LOADING

Type to search

കെട്ടിടത്തിന് മുകളിലെ ജോലിക്കിടയില്‍ വൈദ്യുതി പ്രവാഹമേറ്റു; ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest News Local News News

കളമശേരി>>> കെട്ടിടത്തിന് മുകളിലെ ജോലിക്കിടയില്‍ അമിത വൈദ്യുതി പ്രവാഹമേറ്റു യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. മൂന്നുനില കെട്ടിടത്തിനു മുകളിലെ ജോലിക്കിടയില്‍ 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതി പ്രവാഹമാണ് അപകടം ഉണ്ടാക്കിയത്. പൊള്ളലേറ്റ തമിഴ്നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനെ (33) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകിട്ടു മൂന്നിന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിലാണ് അപകടം നടന്നത്. പ്ലമ്ബിങ് ജോലികള്‍ ചെയ്യുന്നതിനു വേണ്ടിയാണു മാരിമുത്തു കെട്ടിടത്തിനു മുകളില്‍ കയറിയതെന്നു പറയുന്നു.

ഇവിടെ കെട്ടിക്കിടന്നിരുന്ന വെള്ളം തട്ടിത്തെറിപ്പിച്ചപ്പോള്‍ 220 കെവി ലൈനില്‍ വീണതാകാം അപകടകാരണമെന്നു കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു.

അമിത വൈദ്യുതി പ്രവാഹത്തില്‍ കെട്ടിടത്തിന്റെ കൈവരിയുടെ കോണ്‍ക്രീറ്റിന്റെ ഒരുഭാഗം തകര്‍ന്നു. പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പലവീടുകളിലെയും വൈദ്യുതോപകരണങ്ങള്‍ നശിച്ചുവെന്നും സമീപവാസികള്‍ പറഞ്ഞു.

കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണു മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.