കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂര്‍ മേഖലാ കമ്മിറ്റി എല്‍ദോസ് .പി. കുന്നപ്പിള്ളിക്ക് നിവേദനം നല്‍കി

രാജി ഇ ആർ -

പെരുമ്പാവൂര്‍ >>>കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂര്‍ മേഖലാ കമ്മിറ്റി പെരുമ്പാവൂര്‍ എം.എല്‍.എ അഡ്വക്കേറ്റ് എല്‍ദോസ് .പി. കുന്നപ്പിള്ളിക്ക് നിവേദനം നല്‍കി.സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് സംഘടന സംസ്ഥാനത്തൊട്ടാകെ ഇതുപോലെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പെരുമ്പാവൂര്‍ മേഖലയിലെ ചെറുകിട വ്യാപാരികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും , ആവശ്യങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ് ക്ക് നിവേദനം നല്‍കിയത്.

മേഖല പ്രസിഡണ്ട് ബേബി കിളിയായത്ത് സെക്രട്ടറി എം.എന്‍. രമണന്‍ പെരുമ്പാവൂര്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്‍ ജനറല്‍ സെക്രട്ടറി വി.പി.നൗഷാദ് ട്രഷറര്‍ എസ്. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

വ്യാപാരികളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും, വരുന്ന നിയമസഭാ സമ്മേളനത്തില്‍ സഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.