സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

web-desk -

തിരുവനന്തപുരം>>>സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത. മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,വയനാട്, മലപ്പുറം,തൃശൂര്‍, ഇടുക്കി,എറണാകുളം,കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.

ശനിയാഴ്ചവരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. അഞ്ഞൂറിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.