LOADING

Type to search

പോലീസ് അസോസിയേഷൻ 37-ാം റൂറൽ ജില്ലാ സമ്മേളനം ആന്റണി ജോൺ എം എൽഎ ഉദ്ഘാടനം ചെയ്തു

Aluva Rural Kothamangalam police news

കോതമംഗലം>> കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37-ാം ജില്ലാ സമ്മേളനത്തിൻ്റെ ഉദ്ഘാടനം കെ ജെ ജോർജ് ഫ്രാൻസിസ് നഗറിൽ(കലാ ഓഡിറ്റോറിയം)നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ പ്രസിഡന്റ്‌ റ്റി റ്റി ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ പി എസ്,അഡീഷണൽ എസ് പി ലാൽജി കെ,മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ്‌ റിയാസ്,പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷിനോ ദാസ്,സംസ്ഥാന സെക്രട്ടറി കെ പി പ്രവീൺ,സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ വി പ്രദീപൻ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഔസേഫ്,കേരള പോലീസ് ഓഫീസേഴ്സ് കൊച്ചി സിറ്റി സെക്രട്ടറി പി ജി അനിൽകുമാർ,കേരള പോലീസ് അസോസിയേഷൻ കൊച്ചി സിറ്റി സെക്രട്ടറി പി ഡി ബൈജു,കേരള പോലീസ് ഓഫീസേഴ്സ് എറണാകുളം റൂറൽ ജില്ലാ സെക്രട്ടറി ബെന്നി കുര്യാക്കോസ്,കേരള പോലീസ് അസോസിയേഷൻ കെ എ പി ഒന്നാം ബറ്റാലിയൻ പ്രസിഡന്റ്‌ ശരത് എന്നിവർ സംസാരിച്ചു.മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരെ ചടങ്ങിൽ ആദരിച്ചു.സ്വാഗത സംഘം ചെയർമാൻ ബിബിൽ മോഹൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ ഷിയാസ് പി എ കൃതജ്ഞതയും പറഞ്ഞു.ജില്ലാ സെക്രട്ടറി എം എം അജിത് കുമാർ സംഘടന റിപ്പോർട്ടും ട്രഷറാർ സൂരജ് പി സി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.വിവിധ കലാ കായിക മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനം നൽകി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.