LOADING

Type to search

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഓണം ബമ്പര്‍ നേടിയ ഭാഗ്യവാനെ തേടിയുള്ള അന്വേഷണങ്ങള്‍ അവസാനിച്ചു

Latest News Local News News


കൊച്ചി>>> ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഓണം ബമ്പര്‍ നേടിയ ഭാഗ്യവാനെ തേടിയുള്ള അന്വേഷണങ്ങള്‍ അവസാനിച്ചു. എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപലനാണ് 12 കോടി സമ്മാനത്തിനര്‍ഹമായ ടിക്കറ്റിന്റെ ഉടമ.

ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കിനു കൈമാറി. വലിയ തുക തന്റെ അക്കൗണ്ടിലേക്ക് എത്തുമ്‌ബോഴും തനിക്കും കുടുംബത്തിനും ഒരു മാറ്റവും ഉണ്ടാകില്ല എന്ന് ജയപാലന്‍ പറയുന്നു. മനപ്പൂര്‍വമാണ് ഒരു ദിവസം വൈകി കാര്യങ്ങള്‍ പുറത്ത് പറഞ്ഞത്. തന്റെ അമ്മയോട് പോലും ലോട്ടറി അടിച്ച വിവരം പറഞ്ഞില്ല.

എല്ലാ കാര്യങ്ങളും ശരിയായ വഴിയില്‍ നടക്കട്ടെ എന്നു മാത്രം കരുതി. മറ്റൊരാള്‍ തന്റെ ടിക്കറ്റിന്റെ അവകാശം ഉന്നയിച്ചു കൊണ്ട് വാര്‍ത്തകളില്‍ നിറയുമ്‌ബോഴും ജയപാലനു കുലുക്കം ഒന്നുമുണ്ടായില്ല. പകരം അത് വാര്‍ത്തയായി തന്നെ കാണുകയായിരുന്നു. ടിക്കറ്റ് തന്റെ കൈവശം ഉള്ളപ്പോള്‍ മറ്റൊന്നും ഒന്നും പേടിക്കാനില്ലന്ന് അറിയാമായിരുന്നുവെന്നും ജയപാലന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഞായറാഴ്ചത്തെ അവധിദിനം കഴിഞ്ഞു തിങ്കളാഴ്ച ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്‌ബോള്‍ ബാങ്കും ഞെട്ടി. വലിയ തുകയുമായി ഒരാള്‍ രാവിലെ എത്തുമെന്ന് അവരും കരുതിയില്ല.

നറുക്കെടുപ്പ് കഴിഞ്ഞ മുതല്‍ വലിയ ചര്‍ച്ചകളും അന്വേഷണങ്ങളുമാണ് ഓണം ബമ്ബര്‍ ഭാഗ്യവനെ ചൊല്ലി നടന്നത്. ഈ മാസം പത്തിനാണ് താന്‍ ലോട്ടറി എടുത്തതെന്ന് ജയപാലന്‍ വ്യക്തമാക്കി. 5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നെന്നും ജയപാലന്‍ പറഞ്ഞു.

മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടിക്കറ്റാണ് ഇതെന്ന് നറുക്കെടുപ്പിന് പിന്നാലെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഈ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നറുക്കെടുപ്പിന് പിന്നാലെ നിരവധിപ്പേരെ വിജയികളായി ചിത്രീകരിച്ച് പ്രചാരണവും ആരംഭിച്ചിരുന്നു.

ജയപാലന്‍ ആണ് വിജയ് എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇവിടെ നിരവധി പേരാണ് ആണ് മരടിലെ വീട്ടിലേക്ക് എത്തിയത് . ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും അനുമോദനങ്ങളും ആയി മരട് പനോരമ നഗറിലെ വീട്ടിലേക്ക് രാത്രിയും എത്തുകയായിരുന്നു.

ഒരു വൈകുന്നേരം കൊണ്ടുതന്നെ ജയപാലന്‍ നാട്ടിലെ മിന്നും താരമായി മാറി കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെയും വലിയ ഒഴുക്കാണ് മരടിലേക്ക് ഉണ്ടായത്. ഫ്‌ളാഷ് ലൈറ്റുകള്‍ക്കും ക്യാമറകള്‍ക്കും മൈക്കിനു മുന്നില്‍ ജയപാലന്‍ തന്റെ അനുഭവവും ജീവിതവും പങ്കുവച്ചു.

ജയപാലനൊപ്പം അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും താരമായി. എത്ര പണം കയ്യില്‍ വന്നാലും ഈ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചു തന്നെ ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നു തന്നെയാണ് ജയപാലന്റെഏറ്റുപറച്ചില്‍.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.