ഇരിട്ടി >>> കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പേരില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ കേരള കുടക് ബസ് ഗതാഗത നിരോധനം 30 വരെ നീട്ടി. 2 മാസമായി കേരളത്തില്‍ നിന്നു കുടകിലേക്കും തിരിച്ചും ഉള്ള ബസ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. മടിക്കേരി ഡപ്യൂട്ടി കമ്മിഷണര്‍ (കുടക് കലക്ടര്‍) ചാരുലത സോമല്‍ 4ാം തവണ ഇറക്കിയ ഉത്തരവു കാലാവധി 2 ദിവസം മുന്‍പ് അവസാനിച്ചിരുന്നു. നേരത്തെ 15 ദിവസം കൂടുമ്പോഴാണു നിയന്ത്രണം പുതുക്കിയിരുന്നത് എങ്കില്‍ ഇക്കുറി ഒരു മാസത്തേക്കാണു നീട്ടിയത്.
കുടക് വഴി കര്‍ണാടകയിലേക്കു പ്രവേശിക്കാന്‍ 2 ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റും പരിഗണിക്കുന്നില്ല. അതിര്‍ത്തിയില്‍ കണ്ടെയ്നര്‍ കെട്ടിടം സ്ഥാപിച്ച് മടിക്കേരി ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസുമായി കോര്‍ത്തിണക്കി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ച് കര്‍ശന പരിശോധനയാണു മാക്കുട്ടത്ത് നടത്തുന്നത്. കുടകില്‍ ടിപിആര്‍ നിരക്ക് 0.92 ശതമാനം മാത്രമാണ്.കേരളത്തില്‍ ടിപിആര്‍ നിരക്ക് 5 ശതമാനത്തില്‍ താണ ശേഷമേ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സാധ്യത ഉള്ളൂവെന്നും ചെക്പോസ്റ്റ് അധികൃതര്‍ സൂചിപ്പിച്ചു.
Follow us on