LOADING

Type to search

ശോഭന ജോര്‍ജ്ജ് കേരളാ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു

Business Latest News Local News News

ചെങ്ങന്നൂര്‍>>> മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് കേരളാ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം ചെങ്ങന്നൂരില്‍ വെച്ചാണ് അറിയിച്ചത്. മൂന്നരവര്‍ഷത്തെ സേവനത്തിന് ശേഷമാണ് സ്വയം വിരമിക്കല്‍ നടത്തുന്നത്.

ശമ്ബളം വാങ്ങാതെയാണ് ഇരതയും കാലം പ്രവര്‍ത്തിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് അറിയിച്ചു. 1991 മുതല്‍ തുടര്‍ച്ചയായി ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്കു കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. ഹാട്രിക് വിജയത്തിനുശേഷം 2006 ല്‍ തിരുവനന്തപുരത്തേക്ക് മാറി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2016 ല്‍ ചെങ്ങന്നൂരില്‍ വിമത സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇടതുമുന്നണിയിലെ അഡ്വ കെ.കെ. രാമചന്ദ്രന്‍ നായരുടെ വിജയത്തിന് വഴിയൊരുക്കിയതിലൂടെയാണ് സി.പി.എമ്മിലേക്കുള്ള പ്രവേശനത്തിനിടയാക്കിയത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.