കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്‍ നിയമസഭയിലവതരിപ്പിച്ച് എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം. എല്‍. എ.

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>> കേരള അതിഥി തൊഴിലാളിക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്‍ നിയമസഭയിലവതരിപ്പിച്ച് എല്‍ദോസ് പി. കുന്നപ്പിള്ളില്‍, എം. എല്‍. എ.

സംസ്ഥാനത്തെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത ഉറപ്പാക്കുന്നതിനും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനും അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലെ ചൂഷണം തടയുന്നതിനും, അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിനും, കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്ന പേരില്‍ ഒരു ബോര്‍ഡ് രൂപീകരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

ബോര്‍ഡിന്റെ കര്‍ത്തവ്യങ്ങള്‍

(1) സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനും അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലെ ചൂഷണം തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക

(2) ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുക.

3) സംസ്ഥാനത്തെ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആവശ്യമായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക;

(4) സംസ്ഥാനത്തെ , അതിഥി തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍
നടപ്പിലാക്കുക;

(5) ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ക്ഷേമനിധിയിലേക്ക് അടയ്‌ക്കേണ്ട നിശ്ചിത വിഹിതവും നിശ്ചിത സര്‍ക്കാര്‍ വിഹിതവും അടയ്ക്കുന്ന കാര്യം ഉറപ്പാക്കുക.

(6) അവശ്യമായ ഇന്‍ഷ്വറന്‍സ് പരിരക്ഷ

(7) സംസ്ഥാനത്ത് എത്തിച്ചേരുന്ന മുഴുവന്‍ അതിഥി തൊഴിലാളികളുടെയും
രജിസ്‌ട്രേഷന്‍ ഉറപ്പാക്കുക.

( 8) ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനായി ക്ഷേമനിധി ബോര്‍ഡിന് ജില്ല അടിസ്ഥാനത്തില്‍ ഉപസമിതികള്‍ രൂപീകരിക്കേണ്ടതാണ്.

കേരളത്തിലെ അതിഥി തൊഴിലാളികളുടെ സാഹചര്യം സുരക്ഷിതമല്ല. ഈ തൊഴിലാളികള്‍ വിവിധ തരം ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. കൂടാതെ ജോലി സ്ഥിരതയും ഇല്ല. മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനും മിനിമം വേതനം ഉറപ്പു വരുത്തുന്നതിനും അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലെ ചൂഷണം തടയുന്നതിനും ആവശ്യമായ നിയമില്ലാത്തതാണ് ഇതിന് കാരണം. ഇക്കാര്യങ്ങള്‍ അടിയന്തരമായി പരിഗണിച്ച് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഒരു ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബില്‍.

ബില്ലിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വരികയും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത എത്രയെന്നു കണക്കാക്കാന്‍ കഴിയുകയുള്ളു. എങ്കിലും അതോറിറ്റിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 25 ലക്ഷം രൂപ സഞ്ചിതനിധിയില്‍ നിന്നും ചെലവ് പ്രതീക്ഷിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നത് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമാണെന്നും എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എംഎല്‍എ അറിയിച്ചു .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →