മിന്നല്‍ മുരളിയെ ഗവര്‍ണര്‍ക്കും കുടുംബത്തിനും ഇഷ്ടപ്പെട്ടു;ഇസയ്ക്ക് കിട്ടി ഗവര്‍ണ്ണറുടെ സ്‌നേഹലാളനം

-

തിരുവനന്തപുരം>>രണ്ടായിരത്തി ഇരുപത്തൊന്നിന്റെ ഒടുവിലത്തെ മണിക്കൂറുകളില്‍ കേരള രാജ് ഭവനില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം ചെലവഴിച്ച സന്തോഷത്തിലാണ് മിന്നല്‍ മുരളിയും കുടുംബവും. മിന്നല്‍ മുരളി ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പം അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയത് ഗവര്‍ണറെയും കുടുംബാംഗങ്ങളെയും ഏറെ സന്തോഷിപ്പിച്ചു. ഭാര്യ ലിഡിയ, മക്കളായ ഇസ, തഹാന്‍ എന്നിവരോടൊപ്പമുള്ള രാജ്ഭവന്‍ സന്ദര്‍ശനവിശേഷങ്ങള്‍ നടന്‍ ടൊവിനോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം സഹിതം പങ്കുവെച്ചത്.

സംഭവബഹുലവും മനോഹരവുമായ പോയവര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗ്ഗമായിട്ടാണ് ഗവര്‍ണ്ണറുമായുള്ള സന്ദര്‍ശനത്തെ ടൊവിനോ കാണുന്നത്. ‘ബഹുമാനാപ്പെട്ട കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. എന്റെ മകള്‍ ഇസ ഗവര്‍ണ്ണറുടെ വലിയൊരു ആരാധികയാണ്’ ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു. 2021 ഡിസംബര്‍ 24-നാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം എന്ന് വിശേഷണത്തോടെ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി കാലടി പെരിയാറിന്റെ മധ്യത്തില്‍ ശിവരാത്രി മണപ്പുറത്ത് സെറ്റിടുകയും പിന്നീടത് സാമൂഹികവിരുദ്ധര്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളി
ലൂടെയും നിയമക്കുരുക്കുകളിലൂടെയും ആണ് ചിത്രീകരണം പൂര്‍ത്തിയായത്. മിന്നല്‍ മുരളിയുടെ അപ്രതീക്ഷിത വിജയത്തിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ടൊവീനോയും കുടുംബവും.

നടന്‍ ടൊവീനോയും കുടുംബവും രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനോടൊപ്പം

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →