സംസ്ഥാനത്ത് 36,000 കടന്ന് വീണ്ടും സ്വര്‍ണവില

web-desk -

തിരുവനന്തപുരം>>> സംസ്ഥാനത്ത് 36,000 കടന്ന് വീണ്ടും സ്വര്‍ണവില. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു.

മൂന്നു ദിവസമായി ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ചു. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ക്രമാനുഗതമായി കൂടുകയായിരുന്നു