തിരുവനന്തപുരം>>>കോവിഡ് മഹാമാരി നിശബ്ദമാക്കിയ നമ്മുടെ കോളജ് കാമ്പസ് ഇന്ന് മുതല്‍ സജീവമാകും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് ക്ലാസ് തുടങ്ങുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകളെങ്കിലും സൗകര്യമുള്ള കോളജുകള്‍ക്ക് ഷിഫ്റ്റ് ഒഴിവാക്കി മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ക്ലാസെടുക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു.
ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന് അല്ലെങ്കില്‍ 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളജുകള്‍ക്ക് സൗകര്യമനുസരിച്ച് തെരഞ്ഞെടുക്കാമെന്നാണ് നിര്‍ദേശം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍-ഓഫ്ലൈന് ക്ളാസ്സുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും.
എന്‍ജിനീയറിങ് കോളജുകളില്‍ ആറു മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കാമ്ബസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കാമ്ബസുകള്‍ കേന്ദ്രീകരിച്ച് വാക്സിന് നല്കിയ ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
Follow us on