Type to search

കൊച്ചിയില്‍ ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; മൃതദേഹം പന്ത്രണ്ടാം നിലയില്‍ തൂങ്ങിക്കിടക്കുന്നു

Kerala News

കൊച്ചി:കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ വിദ്യാനഗര്‍ കോളനിയില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. തൊഴിലാളിയുടെ മൃതദേഹം പന്ത്രണ്ടാം നിലയില്‍ ഒരു കമ്ബിന് മുകളില്‍ തൂങ്ങിക്കിടക്കുകയാണ്.

മരിച്ചയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കോണ്‍ക്രീറ്റ് ബീം പൊട്ടിവീണപ്പോള്‍ നാല് തൊഴിലാളികള്‍ മാറിക്കളഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി. നിര്‍മ്മാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. മുകളില്‍ നിന്ന് നിര്‍മ്മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

ഇദ്ദേഹം തൂണിന് മുകളില്‍ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം പൊട്ടിവീണ ബീമിന് താഴെ നിര്‍മ്മാണത്തിനായി സജ്ജീകരിച്ച തൂണിന് മുകളില്‍ കഴിഞ്ഞ ഒന്നരമണിക്കൂറായി കുരുങ്ങിക്കിടക്കുകയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ഫയര്‍ഫോഴ്സ് തുടരുകയാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.