വെളിയേല്‍ച്ചാല്‍മുട്ടത്ത് കണ്ടെത്ത് മണ്ണിടിച്ചല്‍ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദര്‍ശിച്ചു

web-desk -

കോതമംഗലം >>>കീരംപാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാല്‍മുട്ടത്ത് കണ്ടെത്ത് മണ്ണിടിച്ചല്‍ ഉണ്ടായ പ്രദേശം ഉന്നതതല സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു മണ്ണിടിച്ചല്‍ ഉണ്ടായത്.മണ്ണിടിച്ചല്‍ ഉണ്ടായ സ്ഥലത്തിന് താഴെയുള്ള ഏഴോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.ആന്റണി ജോണ്‍ എംഎല്‍എ,ആര്‍ ഡി ഒ സുരേഷ് കുമാര്‍,തഹസില്‍ദാര്‍ റേച്ചല്‍ കെവര്‍ഗ്ഗീസ്,കീരംപാറ വില്ലേജ് ഓഫീസര്‍ ആനി ടിഎല്‍,
പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജ്,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിനി ബിജു,ജിജോ ആന്റണി,മെമ്പര്‍മാരായ ബീന റോജോ,അല്‍ഫോന്‍സ സാജു,ആശ ജയപ്രകാശ്,ലിസി ജോസ്,മുന്‍ മെമ്പര്‍ സാബു വര്‍ഗ്ഗീസ്,ഇ പി രഘു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.നാളെ ജിയോളജി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് മണ്ണിടിച്ചലിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് വിലയിരുത്തും.