കീരംപാറയിലെ ഏഴ് ഏക്കറിലെ ജൈവ നെല്‍കൃഷിയുടെ കൊയത്ത് ഉല്‍സവം നാടിന് ആവേശമായി

-

കോതമംഗലം>>ഭക്ഷ്യ സ്വയം പര്യാപ്തയും, ജൈവ നെല്ല് ഉല്‍പ്പാദനവും ലക്ഷ്യമിട്ട് കീരംപാറയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷം സുരക്ഷിതം എന്ന പദ്ധതിയുടെ ഭാഗമായി ജിവനി ഫാര്‍മേഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ജൈവ നെല്‍ കൃഷി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കൊയ്ത്ത് ഉല്‍സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പായത്ത് പ്രസിഡന്റ് വി.സി ചാക്കോ അദ്ധ്യക്ഷനായി.

വില കുതിച്ചുയരുമ്പോള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ വിഷമില്ലാത്ത ജൈവ കൃഷിയില്‍ സ്വയം പര്യാപതയുടെ മാതൃകയായി മാറുകയാണ് കീരംപാറ ഗ്രാമം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതിയെ തിരിച്ച് പിടക്കാനുതകുന്ന നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കാണ് കീരംപാറ കൃഷിഭവന്റെ നേത്യത്വത്തില്‍ നടന്ന് വരുന്നത് .ഇതിന്റെ മുന്നോടിയായി ജില്ല പഞ്ചായത്ത് അംഗം കെ.കെ ദാനിയുടെ കീരം പാറയിലുളള ഏഴ് ഏക്കര്‍ വരുന്ന നെല്‍പാടത്താണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജൈവ നെല്‍കൃഷി ആരംഭിച്ചത്.

ജീവനി കര്‍ഷക കൂട്ടായമ എന്ന പേരിട്ട് കീരംപാറ കൃഷി ഭവന്റെ സഹകരണത്തോടെ ഏഴ് ഏക്കറില്‍ ആരംഭിച്ച ജൈവ നെല്‍ ക്യഷി നാടിന് ആവേശമായി. പൂര്‍ണ്ണമായും നടീല്‍ മുതല്‍ കൊയ്ത്ത് വരെ യന്ത്രവല്‍ക്കരണത്തിന്റെ സഹായത്താലാണ് ക്യഷി നടത്തിയത്.ചടങ്ങില്‍ കൃഷി അസി.ഡയറകടര്‍ സിന്ധു വി പി പദ്ധതി വിശദികരിച്ചു. ജില്ല പഞ്ചായത്ത് മെമ്പറും, വികസന സ്റ്റാ. കമ്മിറ്റി ചെയര്‍പേഴ്‌സനും മായ റാണി കുട്ടി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കെക്കര, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സിനി ബിജു, മഞ്ചു സാബു, ബീന റോജോ , ആശമോള്‍ ജയ പ്രകാശ്, ഗോപി മുട്ടത്ത്, ലിസി ജോസ്, വി.കെ വര്‍ഗീസ്, സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.സി ജോര്‍ജ്, ,അസി. കൃഷി ഓഫീസര്‍ എല്‍ദോസ് പി. കൃഷി അസി. ബേസില്‍ വി.ജോണ്‍ ,സ്‌കൂള്‍ ടീച്ചര്‍ ജിമോന്‍ ഫിലിപ്പോസ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലപഞ്ചായത്ത് മെമ്പര്‍ കെ.കെ ദാനി സ്വാഗതവും കൃഷി ഓഫീസര്‍ ബോസ് മത്തായി നന്ദിയും പറഞ്ഞു. കീരംപാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് ഹൈസ്‌കുളിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, പാടശേഖര സമിതി ഭാരഭാവികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.പൂര്‍ണ്ണമായും ജൈവത്തില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കിയും ജൈവ അരിയായും കര്‍ഷക കൂട്ടായമവഴി മിതമായ വിലയില്‍ വിതരണം ചെയ്യുമെന്നും കെ.കെ ദാനിയും ,കൃഷി ഓഫീസര്‍ ബോസ് മത്തായിയും അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →