
കോതമംഗലം>>>കഴിഞ്ഞ രണ്ടുമാസമായി കീരംപാറ പഞ്ചായത്തിലെ വിവിധ റേഷന്‍കടകളില്‍ വിതരണത്തിന് എത്തുന്ന അരി കറുത്ത നിറത്തിലുള്ള ചവലഅരിആണെന്ന് ആക്ഷേപം.ഈ അരി ഉപയോഗിച്ച് കഞ്ഞി വെച്ചാല്‍ കയ്പ്പ് രുചിയും, ഇത് കഴിച്ചാല്‍ വയറുവേദനയും വയറ്റിളക്കവും വരെ ഉണ്ടാക്കുന്നതായി കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയിലെ ജനങ്ങള്‍ പരാതി പറയുന്നു. റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന വെള്ളയരി ആകട്ടെ പൊടി നിറഞ്ഞതുമാണെന്ന് ആക്ഷേപം ഉയരുന്നു.

സൗജന്യമായി കിട്ടുന്നതുകൊണ്ട് ആരും പ്രതികരിക്കാറില്ലായെന്നും നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് വീണ്ടും വീണ്ടും കീരംപാറ പഞ്ചായത്തിലേക്ക് ഈവിധത്തിലുള്ള അരി വിതരണത്തിനായി എത്തുന്നുഎന്നാണ് ഇവരുടെ പരാതി.

ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം അവസാനിപ്പിക്കണമെന്നും, അധികാരികള്‍ പാവങ്ങളോട് ഈ കാര്യത്തിലെങ്കിലും കരുണ കാണിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ഈ മോശം അരി മാറ്റി പകരം ഭക്ഷ്യ യോഗ്യമായ നല്ല അരി വിതരണം ചെയ്യണമെന്നും അല്ലാത്ത പക്ഷം കീരംപാറ ജനകിയ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ സമരം ആരംഭിക്കുമെന്നും ജനകിയ വേദി പ്രസിഡന്റ് ജോളി ഐസക്കും,കീരംപാറ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ മാമച്ചന് ജോസ്ഫും പറഞ്ഞു.

Follow us on