കോതംമംഗലം>>>കീരംപാറ പഞ്ചായത്തില്‍ തെരുവുനായ് ആക്രമണം. കീരംപാറപഞ്ചായത്തിലെ 11, 12 വാര്‍ഡുകളില്‍ കഴിഞ്ഞദിവസം തെരുവുനായ്ക്കള്‍ ഒട്ടേറെ ആടുമാടുകളെയും മനുഷ്യരെയും ആകമിക്കുകയുണ്ടായി.ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം .
പത്ത് പശുക്കളെയും അടുകളെക്കും പട്ടികളെയും തെരുവുനായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. പേവിഷബാധയുളള പട്ടിയാണ് കടിച്ചതെന്ന് സംശയിക്കുന്നു.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പട്ടി കടിയേറ്റിട്ടുണ്ട് കടിയേറ്റവര്‍ അടിയന്തിര ചികില്‍സ നേടി. 12-ാംവാര്ഡിലുള്ള പുതുശ്ശേരി വീട്ടിലെ മറിയാമ്മ പാപ്പച്ചന്(67),കോട്ടേക്കുടി വീട്ടിലെ കുഞ്ഞുമോള്ക്കുമാണ് പട്ടി കടിയേറ്റത്.
പട്ടാപ്പകല്‍ പട്ടി കടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.കടിയേറ്റ ആടുമാടുകള്‍ക്ക് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ വാക്സിനേഷന് നടത്തി. തെരുവ് നായ് ആക്രമണം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി യു ചാക്കോ പറഞ്ഞു. . മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭീക്ഷണിയായിട്ടുള്ള തെരുവുനായ്ക്കളെ നശിപ്പിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .
Follow us on