കുടുംബശ്രീ ബാലസഭ മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ നടന്നു

-

കുറുപ്പംപടി >>കുടുംബശ്രീയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ നടത്തുന്ന കുട്ടികളുടെ ബാലസഭ മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ നടന്നു.2018- പ്രളയത്തിനു ശേഷം ആദ്യമായിട്ടാണ് ബാലസഭ സംഘടിപ്പിച്ചിരിക്കുന്നത്.ബാലസഭയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉല്‍ഘാടനം ചെയ്തു.സിഡിഎസ്‌ചെയര്‍പേഴ്‌സന്‍ സോ ഫിരാജന്‍ അധ്യക്ഷം വഹിച്ചു.

വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് എ പോള്‍, വല്‍സ വേലായുധന്‍, പഞ്ചായത്തംഗം സോമി ബിജു, അസി.സെക്രട്ടറി കെ.ആര്‍.സേതു.സിഡിഎസ്‌വൈസ് പ്രസിഡന്റ് സാലി ബിജോയ്, സീമചന്ദ്രന്‍ ,കോടനാട് സി.എച്ച്.ഒ.സജി മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →