
കായംകുളം >>>മുനിസിപ്പല്‍ ഓഫീസിനു സമീപമുള്ള ജ്വല്ലറിയില്‍ മോഷണം. സാധുപുരം ജ്വലറിയിലാണ് ഭിത്തി തുരന്ന്മോഷണം നടത്തിയത്. ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
ജ്വല്ലറിയോട് ചേര്‍ന്നുള്ള കോട്ടക്കല്‍ വൈദ്യശാലയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ട്ടാക്കള്‍ ജ്വലറിയുടെ ഭിത്തി തുരന്ന് അകത്ത് കടന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രെമിച്ചിട്ടുണ്ട്.
പണിയനായി കൊണ്ടുവന്ന ചെറിയ സ്വര്‍ണ്ണങ്ങള്‍ നഷ്ട്ടപെട്ടിട്ടുണ്ട്. കടയിലെ സി സി ടി വി ക്യാമറകള്‍ മറച്ചനിലായിലാണ്. രാവിലെ വൈദ്യശാല തുറക്കാനെത്തിയ ജീവനക്കാരണ് സംഭവം പൊലീസില്‍ അറിയിച്ചത്.
അസിസ്റ്റന്റ് എസ് പി.എ നസീം, കായംകുളം ഡി വൈ എസ് പി അലക്സ് ബേബി, സി ഐ മുഹമ്മദ് ഷാഫി എന്നുവരുടെ നേതൃത്വത്തില്‍ അന്വഷണം ആരംഭിച്ചു.

Follow us on