എല്ലാ വീട്ടിലും പച്ചക്കറി പദ്ധതിക്ക് തുടക്കമായി

-


കോതമംഗലം>>കവളങ്ങാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ എല്ലാ വീട്ടിലും പച്ചക്കറി കൃഷി എന്ന പദ്ധതിക്ക് തുടക്കമായി. വിഷമില്ലാത്ത പച്ചക്കറികള്‍ കഴിയുന്ന സ്ഥലങ്ങളില്‍ സ്വന്തമായി ഉല്പാദിപ്പിച്ച് ആരോഗ്യമുള്ള തലമുറെയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.

വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യും. നേര്യമംഗലം കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു നിര്‍വ്വഹിച്ചു.അംഗന്‍വാടി ടീച്ചര്‍ രാധിക പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷെമീര്‍ മീരാന്‍, സി.കെ.രാജന്‍ പ്രിന്‍സി ഷാജി എന്നിവര്‍ സംസാരിച്ചു

കവളങ്ങാട് പഞ്ചായത്തിലെ വാര്‍ഡ് പതിനൊന്നിലെ എല്ലാ വീട്ടിലും സൗജന്യ പച്ചക്കറിവിത്ത് നല്‍കുന്നതിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു നിര്‍വ്വഹിക്കുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →