കവളങ്ങാട് പഞ്ചായത്തില്‍ തശിശ് നെല്‍കൃഷി വിത്തിടല്‍ ആഘോഷമായി

കവളങ്ങാട് >>കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് പാടശേഖത്തിലെ തരിശ് നില നെല്‍കൃഷിക്ക് വിത്തിടല്‍ ചടങ്ങ് ആഘോഷമാക്കി മാറ്റി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കവളങ്ങാട് കൃഷി ഭവന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും, അനാമിക കുടുംബശ്രീ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്ത് വര്‍ഷമായി തരിശായി കിടന്ന താഴത്തൂട്ട് റ്റി.പി.അബ്രാഹം എന്ന കര്‍ഷകന്റെ രണ്ട് ഏക്കറോളം വരുന്ന പാടത്താണ് നെല്‍കൃഷിയിറക്കിയതതരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളിലും കൃഷിയിറക്കാനാണ് തീരുമാനം.കൃഷി വകുപ്പ് ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നല്‍കുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയിട്ടുള്ളത്.
തലക്കോട് പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ വിത്ത് വിതയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റ്ന്റ് ഡയറക്ടര്‍ വി.പി സിന്ധു പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സുഹ്‌റ ബഷീര്‍ ,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രശ്മി ക്യഷ്ണകുമാര്‍,കൃഷി അസിസ്റ്റന്റ് വി.കെ.ദീപ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.എ.സജി സ്വാഗതവും അനാമിക കുടുംബശ്രീ സെക്രട്ടറി ഫൗസിയ സലിം നന്ദിയും പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →